വൈക്കം: കൊവിഡ് വ്യാപനം തുടരുന്നതിനാൽ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ ഒരാഴ്ച കൂടി അടച്ചിടാൻ നഗരസഭയുടെയും വ്യാപാരികളുടെയും സംയുക്ത തീരുമാനം. വ്യാപാരി വ്യവസായി ഏകോപന സമിതി കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്വയം തീരുമാനിച്ച് നടപ്പാക്കിയ അഞ്ച് ദിവസത്തെ കടയടപ്പ് ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനമെത്തിയത്.
പാൽ, പച്ചക്കറി, പലവ്യജ്ഞനം തുടങ്ങി അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ തുറക്കും. മെഡിക്കൽ സ്റ്റോറുകൾ സാധാരണ പോലെ പ്രവർത്തിക്കും.