ചമൽ: വെല്ലൂർ കത്തോലിക്ക രൂപതയിലെ മുതിർന്ന വൈദികൻ കെ.പി.കുര്യൻ കുമ്പളോലിൽ (88) നിര്യാതനായി. സംസ്‌കാരം വെല്ലൂർ അസംപ്ഷൻ കത്തീഡ്രൽ ദേവാലയത്തിൽ നടന്നു.
കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ്. 1961ൽ വെല്ലൂർ രൂപതയിൽ വൈദികനായി. അര നൂറ്റാണ്ടിനിടെ നിരവധി ഇടവകകൾ സ്ഥാപിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ഏതാനും വർഷങ്ങളായി വെല്ലൂരിലെ വൈദിക മന്ദിരത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. സഹോദരങ്ങൾ: ഫിലിപ്പോസ് കുമ്പളോലിൽ (ചമൽ), പരേതരായ കെ.പി.ജോസഫ് കുമ്പളോലിൽ (കുളത്തുവയൽ), കെ.പി.വർക്കി കുമ്പളോലിൽ (ചമൽ), മറിയക്കുട്ടി തടത്തിൽ (കല്ലാനോട്).