monkye
നേര്യമംഗലം വന മേഖലയിൽ ഭക്ഷണത്തിനായി കാത്തിരിക്കുന്ന വാനരന്മാർ


അടിമാലി: വാനരൻമാർ ആകെ ദേഷ്യത്തിലും സങ്ക‌ടത്തിലുമാണ്. മാസങ്ങളായി ഭക്ഷണം കിട്ടാതായാൽപ്പിന്നെ എങ്ങനെ കലി വരാതിരിക്കും. കൊച്ചി ധനുഷ് കോടി ദേശീയ പാതയിൽ നേര്യമംഗലം വനമേഖലയിലുള്ള വാനരന്മാർക്കാണ് കഴിഞ്ഞഅഞ്ച് മാസമായി വറുതിയുടെ കാലമായിമാറിയത് ലോക്ക് ഡൗണിന്റെ ആരംഭ കാലഘട്ടത്തിൽ മുഖ്യമന്ത്രി വരെ ഇവരുടെ പ്രശ്‌നങ്ങൾ കണ്ടിരുന്നു. തുടർന്ന് അടിമാലി ഗ്രാമ പഞ്ചായത്തും സന്നദ്ധ സംഘടനാ പ്രതിനിധികളും വാനരന്മാർക്ക് ഭക്ഷണവുമായി എത്തി. എന്നാൽ ഇത് വനം വകുപ്പ് തടഞ്ഞു. വാനരർക്ക് അങ്ങനെ ഭക്ഷണം നൽകിയാൽ അവരുടെ സ്വയം ആഹാര സമ്പാദനശേഷി കുറഞ്ഞ് പോകും എന്നും, ഭക്ഷ്യവസ്തുക്കളിൽ ചിലപ്പോൾ വിഷം ചേർത്ത് നൽകിയേക്കാം എന്നു പറഞ്ഞ് ആ പ്രവർത്തനത്തെ തടയുകയായിരുന്നു. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരുടെ പേരിൽ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞതോടെ വാനരൻമാർക്ക് തീറ്റ കൊടുക്കുന്നത് യാത്രക്കാർ അവസാനിപ്പിച്ചു. എന്നാൽ വർഷങ്ങളായി വഴിയോരങ്ങളിൽ സഞ്ചാരികൾ നൽകുന്ന ഭക്ഷണം കഴിച്ച് ശീലിച്ച താനരൻമാർ ഇപ്പോഴും പാതവക്കത്തെ കലുങ്കുകളിൽ ഭക്ഷണവുംകാത്ത് ഇരിക്കുന്നത് കാണാം.ചീയപ്പാറ, വളറ കുത്ത്, റാണിക്കല്ല് എന്നിവിടങ്ങളിൽ ഇപ്പോഴും ധാരാളം വാനരരെ കാണാൻ കഴിയും.ടൂറിസ്റ്റുകൾ ക്ക് എന്നും കൗതുകക്കാഴ്ച്ചയും ഒപ്പം കുട്ടികൾ ഉൾപ്പടെയുള്ളവർ ഭക്ഷണം നൽകി വാനരരുമായി കൂട്ടുകൂടുന്നതും ഒക്കെ പഴങ്കഥയായി.നേര്യമംഗലം വന മേഖലയിലെ റോഡ് വക്കുകളിലുള്ള കാടുകളിലൊന്നിലും കുരങ്ങൻമാർക്ക് ഭക്ഷിക്കാനുള്ള കായ് കനികൾക്കുള്ള മരങ്ങൾ .ഉൾക്കാടുകളിൽ മാത്രമാണുള്ളത്.തീറ്റ ശേഖരിക്കാൻ അറിയാത്ത വാനരന്മാർ റോഡ് വക്കിൽ ഇപ്പോഴും ഭക്ഷണത്തിനായി കാത്തിരിപ്പ് തുടരുകയാണ്.