ഇടമറ്റം: മണ്ഡപത്തിൽ രാജുവിന്റെ വീട്ടിൽ ബ്ലേഡ് മാഫിയ ഗുണ്ടകൾ നടത്തിയ ആക്രമണത്തിൽ എസ്.എൻ.ഡി.പി യോഗം ഇടമറ്റം ശാഖയും യൂത്ത്മൂവ്‌മെന്റ് യൂണിറ്റും പ്രതിഷേധിച്ചു. പൂവത്തോട് സ്വദേശി ശ്രീജിത്ത് പ്രസന്നൻ, പൂവരണി സ്വദേശി ബാബുക്കുട്ടൻ, ചാത്തൻകുളം പിരിയാനിക്കൽ അരുൺ എന്നിവർ ചേർന്നാണ് വീട് കയറി ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാരും ശാഖാ കമ്മിറ്റിയും ആവശ്യപ്പെട്ടു.