പാലാ: പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് മാണി.സി കാപ്പൻ എം.എൽ.എയുടെ സ്‌നേഹോപഹാരം. കൊവിഡിന്റെ പശ്ചാത്തലത്തിൽ സമ്മേളനം നടത്താൻ പറ്റാത്ത സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ വീടുകളിൽ ഉപഹാരം നേരിട്ട് എത്തിക്കുമെന്ന് എം.എൽ.എ അറിയിച്ചു. തപാൽ വകുപ്പിന്റെയും കൊറിയർ സർവീസുകളുടെയും സഹകരണത്തോടെയാണ് വീടുകളിൽ ഉപഹാരം വീട്ടിലെത്തിക്കുന്നത്. വിദ്യാർത്ഥികളെ ഉന്നത വിജയം നേടാൻ പ്രാപ്തരാക്കിയ അദ്ധ്യാപകരെയും സ്‌കൂളുകളെയും മാതാപിതാക്കളെയും എം.എൽ.എ അഭിനന്ദിച്ചു.