അടിമാലി:ജില്ലയിലെ കൊവിഡ് വ്യാപനം വർദ്ധിച്ചതോടെ വെള്ളത്തൂവൽ, കൊന്നത്തടി പഞ്ചായത്തുകൾ മുൻകൈ എടുത്ത് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിനുള്ള നടപടികൾ ആരംഭിച്ചു.വെള്ളത്തൂവൽ പഞ്ചായത്തിൽ ആനച്ചലിലും,കല്ലാർ കൂട്ടിയിലുമായി രണ്ട് സെന്ററുകളായി ഒരുക്കങ്ങൾ പൂർത്തിയാകുന്നു. കല്ലാർ കൂട്ടി ഗവ.ഹൈസ്‌കൂളിൽ 50 കിടക്കകളോടു കൂടിയ സെന്റർ ആണ് ആദ്യഘട്ടത്തിൽ പൂർത്തിയാകുന്നത്. രോഗികൾ കൂടുതൽ ആകുന്ന മുറയ്ക്ക് കൂടുതൽ കിടക്കകൾ സജ്ജമാക്കുമെന്ന് പ്രസിഡന്റ് ടി.ആർ.ബിജി പറഞ്ഞു.
കൊന്നത്തടി പഞ്ചായത്തിൽ പാറത്തോട് സെന്റ് ജോർജ് ഹയർ സെക്കന്ററി സ്‌കൂളിൽ 150 കിടക്കകളോടുകൂടിയ സെന്റർ ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു.40 കിടക്കകളോടുകൂടിയ ആദ്യ ഘട്ടത്തിന്റെ നിർമ്മാണ ജോലികൾ നടന്നുവരുകയാണെന്ന് പ്രസിഡന്റ് എൻ.എം. ജോസ് പറഞ്ഞു.