അടിമാലി: ചീയപ്പാറ വെള്ള ച്ചാട്ടത്തിനു സമീപം ഉപേക്ഷിച്ച ഭക്ഷ്യധാന്യങ്ങളുടെ ഉറവിടം കണ്ടത്തെനായില്ല. ദേവികുളം താലൂക്ക് സപ്ലൈ ഓഫിസിന് പരിധിയിൽ ഉള്ള റേഷൻ കടകളിൽ പരിശോധന നടത്തിയെങ്കിലും റേഷൻ കടകളിൽ ഒന്നും സ്റ്റോക്ക് വ്യത്യാസം കണ്ടെത്താൻ കഴിഞ്ഞിട്ടില്ന്ന് സപ്ലൈ ഓഫിസർ എൻ.ശ്രീകുമാർ പറഞ്ഞു.
ഇത് സംബന്ധിച്ച റിപ്പോർട്ട് ജില്ല സപ്ലൈ ഓഫിസർക്ക് കൈമാറിയിട്ടുണ്ട്.പച്ചരി, വെള്ള അരി എന്നിവ നിറച്ച 15 ഓളം ചാക്ക് ഭക്ഷ്യ ധാന്യങ്ങൾ ആണ് ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽകഴിഞ്ഞ ദിവസം കണ്ടെത്തിയത്.