പാലാ : നഗരസഭയിലെ എൻജിനീയറിംഗ് വിഭാഗത്തിലെ 9 പേരുടെ സ്രവ പരിശോധനാ ഫലവും നെഗറ്റീവായതോടെ പാലായ്ക്ക് കൂടുതൽ ആശ്വാസം. എൻജിനീയറിംഗ് വിഭാഗത്തിലെ ഒരു ജീവനക്കാരിക്ക് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് എൻജിനീയറിംഗ് വിഭാഗത്തിലെ മറ്റ് 9 പേരുടെയും സ്രവം പരിശോധനയ്ക്ക് എടുത്തത്. കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച് പാലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജീവനക്കാരൻ ഇന്നലെ ആശുപത്രി വിട്ടു.