road

ചങ്ങനാശേരി: ചങ്ങനാശേരി മേഖലയിൽ കൊവിഡ് രോഗികളുടെ എണ്ണം 85 ആയി ഉയർന്നു. ഇന്നലെ ചങ്ങനാശേരി പായിപ്പാട് മേഖലയിൽ സമ്പർക്കം മൂലം 10 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വാഴപ്പള്ളി പഞ്ചായത്തിലെ കുരിശുംമൂട്ടിൽ മത്സ്യതൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചതോടെ കുരിശുംമൂട്ടിലെ വ്യാപാര സ്ഥാപനങ്ങൾ ഇന്ന് മുതൽ പൂർണമായി അടച്ചു. ചങ്ങനാശേരി മാർക്കറ്റിലും പായിപ്പാട് പഞ്ചായത്തിലും ആന്റിജൻ പരിശോധന തുടരും. ചങ്ങനാശേരി നഗരസഭയിലെ 24 വാർഡിനെ കണ്ടെയ്‌മെന്റ് സോണിൽ നിന്ന് ഒഴിവാക്കി.


ബസുകൾ സർവീസ് നിർത്തി


ചങ്ങനാശേരി നഗരത്തിലും സമീപ പഞ്ചായത്തുകളിലും കൊവിഡ് രോഗികളുടെ എണ്ണം കൂടിയതിനാൽ വ്യാപാരസ്ഥാപനങ്ങൾ പൂർണമായും അടച്ചു. രാവിലെ 7 മുതൽ ഉച്ചക്കഴിഞ്ഞ് 2 വരെ വ്യാപാര സ്ഥാപനങ്ങൾക്ക് തുറന്നുപ്രവർത്തിക്കാമെങ്കിലും ചുരുക്കം ചില കടകൾ മാത്രമേ തുറക്കുന്നുള്ളു. ബുധനാഴ്ച്ച പെരുന്ന സ്റ്റാൻഡിൽ ഒരു ബസും വാഴൂർ സ്റ്റാൻഡിൽ രണ്ട് ബസുകളുമാണ് സർവീസ് നടത്തിയത്. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ 15 ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്.