കോട്ടയം: ജില്ലാ കളക്ടറുടെ കാര്യാലയത്തിലെ ഓഫീസ് ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതിനാൽ ഇയാളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ എല്ലാവരും ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് സമ്പർക്ക വിവരം നൽകേണ്ടതും വകുപ്പ് നിർദേശിക്കുന്നത് പ്രകാരം കോവിഡ് 19 പരിശോധന നടത്തുകയും വേണം. ക്വാറന്റൈനിൽ പോകുന്ന എല്ലാ ഉദ്യോഗസ്ഥരും വർക്ക് ഫ്രം ഹോം പ്രയോജനപ്പെടുത്തണം. ഫോൺ മുഖേന ബന്ധപ്പെടുകയും ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ജോലികൾ നിർവ്വഹിക്കുകയും വേണമെന്ന് ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.