കറുകച്ചാൽ: നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റയാൾ പിടിയിൽ. ശാന്തിപുരം റൈട്ടൺപറമ്പ് കാലാപറമ്പിൽ ഹെർമൻ പാട്രിക് ബെർജിസ് (63) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 300 പായ്ക്കറ്റ് പുകയില ഉത്പന്നങ്ങൾ പിടികൂടി. വീടിനോടു ചേർന്നുള്ള കടയിലാണ് ഇയാൾ കച്ചവടം നടത്തിയിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് കറുകച്ചാൽ ഇൻസ്‌പെക്ടർ കെ.എൽ. സജിമോന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.