sr-rose

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ആരാധനാ മഠാംഗമായ സിസ്റ്റർ റോസ് വടക്കേടം എസ്എബിഎസ് (റോസമ്മ70, ഇളങ്ങോയി) ജർമനിയിൽ നിര്യാതയായി. പരേത കാഞ്ഞിരപ്പള്ളി, എലിക്കുളം, തുലാപ്പള്ളി, ജർമനി തുടങ്ങിയ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇളങ്ങോയി ഇടവക വടക്കേടം പരേതരായ എപ്രേം ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: വി.എ. എബ്രാഹം, മേരിക്കുട്ടി, ഏലിക്കുട്ടി, അന്നമ്മ, ക്ലാരമ്മ, പരേതയായ ത്രേസ്യാമ്മ. സംസ്‌കാരം ഇന്ന് വൈകുന്നേരം ആറിന് ജർമനിയിലെ ഓസനാംബർ രൂപതയിൽ അൻകും ഫൊറോന പള്ളിയിൽ.