ഉഴവൂർ : പയസ്മൗണ്ട് കപ്പുകാലായിൽ പരേതനായ ഉതുപ്പിന്റെ ഭാര്യ അന്നമ്മ (92) നിര്യാതയായി. ഞീഴൂർ പൊട്ടംകുഴിയിൽ കുടുംബാംഗം. മക്കൾ : സി. സോഫി (സെന്റ് ജോസഫ്‌സ് ഒഫ് ഷാമ്പേരി, ഭോപ്പാൽ), പരേതനായ ഓന്നൻകുട്ടി, ജോസ്, റ്റോമി, ലില്ലി (റിട്ട. ട്യൂട്ടർ കാരിത്താസ് നഴ്‌സിംഗ് കോളേജ്), സ്റ്റീഫൻ കെ.യു (ഹെഡ്മാസ്റ്റർ മോനിപ്പള്ളി ഹൈസ്‌കൂൾ), ലൈസ, സി.ജെസി (കാരിത്താസ് സെക്കുലാർ ഇൻസ്റ്റിറ്റ്യൂട്ട്). മരുമക്കൾ : മേരി (കൊണ്ടാട്ടുകുന്നേൽ വെളിയന്നൂർ), സെലീന (കാപ്പിൽ കടുത്തുരുത്തി), സാലി (പൂവേലിൽ പുന്നത്തുറ), പരേതനായ സാബു കെ.ടി (അദ്ധ്യാപകൻ, കുഞ്ഞുമ്മാട്ടിൽ പിറവം), ജോസ് പി.എം (പൂവേലിൽ, പുന്നത്തുറ, റിട്ട. ഹെഡ്മാസ്റ്റർ). സംസ്‌കാരം ഇന്ന് 2.30 ന് പയസ്മൗണ്ട് പള്ളിയിൽ.