ചങ്ങനാശേരി : കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച ചങ്ങനാശേരി നഗരസഭയുടെ 31, 33 വാർഡുകളിൽ കൊവിഡ് രോഗലക്ഷണമുള്ളവരെ കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ക്ലസ്റ്റർ സർവേ നടന്നു. ഒരു ടീമിൽ ആശവർക്കർ, രണ്ട് നഴ്‌സുമാർ, വോളന്റിയർ എന്നിങ്ങനെ ഒരു വാർഡിൽ ഒൻപത് ടീമായി തിരിഞ്ഞ് വിവരങ്ങൾ ചോദിച്ചറിഞ്ഞു. 800 ഓളം വീടുകളിൽ സർവേ നടന്നു. ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ച ശേഷം ലക്ഷണങ്ങൾ ഉള്ളവരെ ജനറൽ ആശുപത്രിയിൽ എത്തിച്ച് ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കും. കൂടാതെ, വാർഡുകളിൽ ബോധവത്ക്കരണവും നടത്തി.