ഇടപ്പാടി : ജലവാഹിനി ജലനിധി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇടപ്പാടി പ്രദേശത്ത് ഹോം ക്വാറന്റൈനിൽ കഴിയുന്ന മുഴുവൻ കുടുംബങ്ങൾക്കും സൗജന്യമായി ഭക്ഷധാന്യ കിറ്റുകൾ വിതരണം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കൽ വിതരണോദ്ഘാടനം നിർവഹിച്ചു. ബിജു നടുവക്കുന്നത്ത്, റെജി കള്ളിക്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.