പൈക : പാലാ -പൊൻകുന്നം റോഡിൽ പൈക ഇടമറ്റം കവലയിൽ പ്രവർത്തിക്കുന്ന ഹിവീയ ക്രംബ് ഫാക്ടറിയിൽ വൻ തീപിടിത്തം. ഇന്നലെ രാവിലെ 10 ഓടെയാണ് ഫാക്ടറിയിൽ നിന്ന് കടുത്ത പുക ഉയരുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ പാലാ ഫയർഫോഴ്‌സിൽ വിവരമറിയിച്ചു. സ്റ്റേഷൻ ഓഫീസർ കെ.ആർ.ഷാജിമോന്റെ നേതൃത്വത്തിൽ രണ്ടുമണിക്കൂർ കൊണ്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. മെഷീനുകൾ കത്തിനശിച്ചു. റബർ ഉത്പന്നങ്ങൾക്ക് നാശനഷ്ടമില്ല. ഏകദേശം 13 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്.