dd

കോട്ടയം : തയ്യൽ തൊഴിലാളി ക്ഷേമനിധി ഓഫീസ് ഉപരോധിച്ച് സമരം നടത്തിയതിന് കോട്ടയം ഈസ്റ്റ് പൊലീസ് ചാർജ് ചെയ്ത കേസിൽ സി.പി.ഐ കോട്ടയം മണ്ഡലം സെക്രട്ടറി ടി.സി. ബിനോയ് , എ.ഐ. വൈ. എഫ് നേതാവ് കെ.ആർ. പ്രവീൺ, ലോക്കൽ കമ്മറ്റി അംഗങ്ങളായ ജയകുമാർ ജി , കുഞ്ഞുമോൻ വർക്കി, പ്രസാദ് പി.ജി., സോമൻ ജി എന്നിവരെ കോട്ടയം ജൂഡിഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. പ്രതികൾക്ക് വേണ്ടി അഡ്വ. ജിതേഷ് ജെ.ബാബു ഹാജരായി.