ksrtc-

കോട്ടയം : ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ മുഹമ്മദ് അബ്ദുൽ നാസർ അറിയിച്ചു. ഡ്രൈവറുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള രണ്ടു കണ്ടക്ടർമാരും ഒരു വെഹിക്കിൾ സൂപ്പർ വൈസറും ക്വാറന്റൈനിലാണ്. സ്റ്റാൻഡ് അണുവിമുക്തമാക്കി. രോഗം സ്ഥിരീകരിച്ച ഡ്രൈവർ 20നാണ് ഒടുവിൽ സ്റ്റാൻഡിലെത്തിയത്.