തലനാട് : തലനാട്ടും പരിസരങ്ങളിലും കൂടുകളിൽ നിന്ന് കോഴിമോഷണം നിത്യസംഭവമാകുന്നു. ബസ് സ്റ്റാൻഡ്, അമ്പലം ഭാഗം, ബാലവാടി ഭാഗം എന്നിവിടങ്ങളിലെ വീടുകൾ കേന്ദ്രികരിച്ചാണ് കഴിഞ്ഞ 6 മാസമായി മോഷണം.

ദിവസവും അഞ്ചിൽ കുറയാതെ കോഴികളെ നഷ്ടമാകുന്നതായി നാട്ടുകാർ പറയുന്നു.