തീക്കോയി : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി തീക്കോയി ഗ്രാമപഞ്ചായത്തിൽ 36 ലക്ഷം രൂപ അനുവദിച്ചു. ഒറ്റയീട്ടി-കട്ടൂപ്പാറ ജലസേചന കുളം പുനരുദ്ധാരണത്തിന് നാല് ലക്ഷം രൂപയും, വനിതാ ഉത്പന്ന വിപണന കേന്ദ്രം അടിസ്ഥാന സൗകര്യത്തിന് മൂന്ന് ലക്ഷവും, തീക്കോയി പി.എച്ച്.സി ഫാമിലി ഹെൽത്ത് സെന്ററായി ഉയർത്തുന്നതിന് എട്ട് ലക്ഷവും, മംഗളഗിരിഏരിയാറ്റുപാറ, ഒരപ്പുരക്കാട് റോഡ് നിർമാണത്തിന് പത്ത് ലക്ഷവും, എസ്.സി സാംസ്‌കാരിക കേന്ദ്രം അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് ഒൻപത് ലക്ഷവും, മലമേൽ എസ്.ടി സാംസ്‌കാരിക നിലയം പൂർത്തീകരണത്തിന് രണ്ട് ലക്ഷവും അനുവദിച്ചെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനോയി ജോസഫ് അറിയിച്ചു.