പൊൻകുന്നം: നിർദ്ധന കുടുംബത്തിന് സി.പി.എം നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽ നാളെ കൈമാറും. ചെറുവള്ളിയിൽ 85 കാരനായ ശ്രീധരനും രണ്ടുസഹോദരിമാരുമടങ്ങുന്ന 9 അംഗ കുടുംബത്തിനാണ് വീട് നൽകുന്നത്. ഇടിഞ്ഞുവീഴാറായ നിലയിലായിരുന്നു വീട്. സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ താക്കോൽ കൈമാറും. പ്രൊഫ.ആർ.നരേന്ദ്രനാഥ്, അഡ്വ.ഗിരീഷ് എസ്. നായർ, കാനം രാമകൃഷ്ണൻ നായർ, എൻ.കെ. സുധാകരൻ നായർ, അഡ്വ.സി.ആർ. ശ്രീകുമാർ, അഡ്വ.ഡി.ബൈജു എന്നിവർ പങ്കെടുക്കും.