തോട്ടയ്ക്കാട് : നവയോഗ സിദ്ധ ആയുർവേദ ചികിത്സാകേന്ദ്രത്തിന്റെ ഒന്നാം വാർഷികവും ആയുർഫീൽഡ് ഇമ്യൂണിറ്റി ക്ലിനിക്കിന്റെ ഉദ്ഘാടനവും ഔഷധക്കഞ്ഞി കിറ്റ്​ അണുനാശിനി ധൂപന ചൂർണ്ണം വിതരണവും നടന്നു. വാകത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.പ്രകാശ് ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പ്രൊഫ. എൻ.ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഔഷധക്കഞ്ഞി കിറ്റ് അണുനാശിനി ചൂർണ്ണ വിതരണം കറുകച്ചാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ബിന്ദുകുമാർ,​ ശ്രീ കുരുതി കാമൻകാവ് ക്ഷേത്രമേൽശാന്തി നാരായണൻ നമ്പൂതിരിക്ക് നൽകി നിർവഹിച്ചു. വാകത്താനം മുൻ പഞ്ചായത്ത് പ്രസിഡന്റ് ചാക്കപ്പൻ തെക്കനാട്ട്,​ വാകത്താനം ഏഴാം വാർഡ് മെമ്പർ സൈമൺ എന്നിവർ സംസാരിച്ചു. നവയോഗ രക്ഷാധികാരി എൻ. പത്മനാഭപണിക്കർ സ്വാഗതവും, ചെയർമാൻ ഗോപിനാഥ കുറുപ്പ് നന്ദിയും പറഞ്ഞു. ഡോ. അശ്വിനി ക്ലാസ് എടുത്തു. പി.എസ്. ശിവദാസൻ നായർ നേതൃത്വം നൽകി.