hari

കോട്ടയം: സ്വർണക്കടത്ത് കേസിൽ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ബി.ജെ.പി പ്രവർത്തകർ 10 ലക്ഷം പോസ്റ്റ് കാർഡുകൾ അയക്കുന്ന കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോർജ് കുര്യൻ നിർവഹിച്ചു. സംസ്ഥാന വക്താവ് അഡ്വ.നാരായണൻ നമ്പൂതിരി, സംസ്ഥാന സമിതി അംഗം എൻ.ഹരി, ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾ മാത്യു, ജനറൽ സെക്രട്ടറിമാരായ എം.വി ഉണ്ണികൃഷ്ണൻ, ലിജിൻ ലാൽ, ജനപ്രതിനിധികളായ ടി.എൻ ഹരികുമാർ, ലിജി വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.