പൊൻകുന്നം : എരുമേലി സെന്റ് തോമസ് എച്ച്.എസ്.എസ്, കാനം സി.എം.എസ് സ്‌കൂൾ എന്നിവിടങ്ങളിലെ ഓരോ കുട്ടികൾക്ക് വിദ്യാഭ്യാസവകുപ്പിന്റെ പദ്ധതിയിൽ ടെലിവിഷൻ നൽകി. മുട്ടപ്പള്ളി ടി.വി.എച്ച്.എസ്, ചിറക്കടവ് സെന്റ് എഫ്രേംസ് എച്ച്.എസ് എന്നിവിടങ്ങളിലെ രണ്ടു കുട്ടികൾക്ക് മൊബൈൽ ഫോണും നൽകിയതായി കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ ഇൻ-ചാർജ് ആർ.കൃഷ്ണകുമാർ അറിയിച്ചു. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ നിന്ന് 140 അപേക്ഷ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നൽകിയിട്ടുണ്ട്. ആദ്യഘട്ടം 10ാം ക്ലാസ് വിദ്യാർത്ഥികൾക്കായി ആറ് ടെലിവിഷൻ നൽകിയിരുന്നു.