മണിമല : പഞ്ചായത്ത് പത്താം വർഡിൽ മീൻ വില്പനക്കാരനായ യുവാവിന് കൊവിഡ് ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് പൊന്തൻപുഴയിൽ നിയന്ത്രണം ഏർപ്പെടുത്തി. യുവാവ് എത്തിയ കട അടച്ചു. അതേസമയം കഴിഞ്ഞ ദിവസം അടച്ച മണിമല പഞ്ചായത്ത് ഓഫീസ് ഉടൻ തുറക്കും. ഓഫീസിലെത്തിയ ആളുടെ പരിശോനാ ഫലം നെഗറ്റീവായതിനെ തുടർന്നാണ് ഓഫീസ് തുറക്കുക.