വൈക്കം : കൊവിഡ് സാഹചര്യത്തിൽ പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഡിഗ്രി പ്രവേശനത്തിന് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ വൈക്കം ശ്രീമഹാദേവ കോളേജ് വിപുലമായ സൗകര്യങ്ങൾ ഒരുക്കി. വിദ്യാർത്ഥികൾക്ക് ഏകജാലകം വഴി ഡിഗ്രി പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനും രജിസ്‌ട്രേഷൻ സൗജന്യമായി നടത്തുന്നതിനുമായി പ്രത്യേക ഹെൻപ്പ് ഡെസ്‌ക്ക് കോളേജിൽ പ്രവർത്തനം ആരംഭിച്ചു. മാനേജർ ബി.മായ ഹെൽപ്പ് ഡെസ്‌ക്കിന്റെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു. ഹെൽപ്പ് ഡെസ്‌ക്കിന്റെ സേവനം എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലഭ്യമാണ്. കോഴ്‌സുകൾ തിരഞ്ഞെടുക്കുന്നതിനും ഇഷ്ടപ്പെട്ട കോഴ്‌സുകൾ ആഗ്രഹിക്കുന്ന കോളേജുകളിൽ ലഭിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിനുമായി കരിയർ ഗൈഡൻസ് കൗൺസിലിംഗ് വിഭാഗവും പ്രവർത്തനം ആരംഭിച്ചതായി പ്രിൻസിപ്പൾ പ്രൊഫ.സെറ്റിന പി. പൊന്നപ്പൻ അറിയിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന മെസേജിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. സംശയങ്ങൾ മെസേജ് ആയി അയച്ചാൽ ഉടൻ മറുപടി ലഭിക്കും. മെസേജുകൾ അയക്കേണ്ട നമ്പർ : 9656007650, 9447165765. മെയിൽ : smcvaikom@gmail.com