കുറവിലങ്ങാട് : കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർക്ക് പിന്തുണയുമായി കെ.എസ്.സി (എം) സേഫ് കേരള കാമ്പയിൻ ആരംഭിച്ചു. ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഡി. രാധാകൃഷ്ണന് പ്രതിരോധ കിറ്റുകൾ നൽകി സംസ്ഥാന ജനറൽ സെക്രട്ടറി അലക്‌സാണ്ടർ കുതിരവേലി കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ആദ്യ ഘട്ടമായി ഞീഴൂർ പഞ്ചായത്തിലെ സർക്കാർ -അനുബന്ധ സ്ഥാപനങ്ങളിലേക്ക് മാസ്‌ക്, ഫേസ് ഷീൽഡ്, സാനിറ്റൈസർ, സർജിക്കൽ ഗ്ലൗസ് തുടങ്ങിയവ വിതരണം ചെയ്തു. ജോബിൻ നാലാംകുഴി, സനൽ ചെറുവള്ളി, ഡിവിൻ മാത്യു, ജോൺസൺ ജെയിംസ്, അപ്പു തേക്കുംകാട്ടിൽ എന്നിവർ നേതൃത്വം നൽകി.