കറുകച്ചാല്‍: പട്ടാപ്പകല്‍ വ്യാപാര സ്ഥാപനത്തില്‍ മോഷണം. മേശയ്ക്കുള്ളില്‍ നിന്ന് 8000 രൂപയും ജീവനക്കാരിയുടെ രേഖകളും പണവുമടങ്ങിയ ബാഗും നഷ്ടപ്പെട്ടു. ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ ബിവറേജസിന് സമീപം പ്രവര്‍ത്തിക്കുന്ന മോഡേണ്‍ ബില്‍ഡിംഗ് എക്യുപ്മെന്റ്സ് എന്ന സ്ഥാപനത്തിലാണ് വ്യാഴാഴ്ച രണ്ടരയോടെ മോഷണം നടന്നത്. ജീവനക്കാരായ സോളിയും ബിന്‍സിയും കടയുടെ പിന്‍വശത്തെ ഗോഡൗണിലേക്ക് സാധനങ്ങള്‍ ഇറക്കി വയ്ക്കാന്‍ പോയപ്പോഴാണ് സംഭവം. മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന സോളിയുടെ ബാഗാണ് നഷ്ടമായത്. ബാഗില്‍ 400 രൂപയും എ.ടി.എം കാര്‍ഡും തിരിച്ചറിയില്‍ കാര്‍ഡുകളും കടയുടെ താക്കോലും ഉണ്ടായിരുന്നു. സംഭവത്തില്‍ കറുകച്ചാല്‍ പൊലീസില്‍ പരാതി നല്‍കി.