കോട്ടയം : കൊവിഡ് പ്രതിരോധത്തിനായി സോഷ്യൽ വെൽഫെയർ ഫോറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാട്ടകത്തെ ഓട്ടോഡ്രൈവർമാർക്ക് ഫേയ്സ്ഷീൽഡും പ്രതിരോധ ഉപകരണങ്ങളും വിതരണം ചെയ്‌തു. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. സോഷ്യൽ വെൽഫെയർ ഫോറം ജില്ലാ ചെയർമാൻ അനീഷ് വരമ്പിനകം അദ്ധ്യക്ഷത വഹിച്ചു. നാട്ടകം സുരേഷ് ,നഗരസഭ വൈസ്‌ചേഴ്‌സൺ സൂസൻ കുഞ്ഞുമോൻ, ജോൺ ചാണ്ടി, ജിതിൻ നാട്ടകം, അനിൽ പാലപ്പറമ്പിൽ ' യു.എസ് പ്രകാശ്, എം'ഐ.റജി, അർജുൻ സുരേഷ് ' ലൈബി കാക്കുർ എന്നിവർ പങ്കെടുത്തു.