ഭരണങ്ങാനം : ചിറ്റാനപ്പാറ ഓംറാം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നാടൻ കാന്താരി വിത്തുകൾ സൗജന്യ വിതരണത്തിന് തയ്യാറായി. കൊവിഡ് കാലത്ത് ലൈബ്രറി അംഗങ്ങൾ ശേഖരിച്ച വിത്തുകളാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. രാസവളമോ കീടനാശിനിയോ ഉപയോഗിക്കാത്ത നാടൻ കാന്താരി ചീനികളിൽ നിന്ന് ശേഖരിച്ച് ഉണക്കിയെടുത്ത വിത്തുകളാണിവ. വിതരണോദ്ഘാടനം മാണി.സി.കാപ്പൻ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ ഓംറാമിന്റെ 'പ്രപഞ്ച സംക്ഷേപ വേദാർത്ഥം' എന്ന പുസ്തകത്തിന്റെ രണ്ടാംപതിപ്പ് എം.എൽ.എ പ്രകാശനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സജീവൻ എ.ഡി അദ്ധ്യക്ഷത വഹിച്ചു. ബുക്ക് മീഡിയാ ഡയറക്ടർ റോയി ജേക്കബ്, അരവിന്ദ് റോയി എന്നിവർ പങ്കെടുത്തു. സൗജന്യമായി വിത്തുകൾ ലഭിക്കുന്നതിന് 9447536240 എന്ന നമ്പരിൽ ബന്ധപ്പെടണം.