ഏഴാച്ചേരി : ബിരിയാണി ഫെസ്റ്റ് നടത്തി സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു. സി.പി.എം, ഡി.വൈ.എഫ്.ഐ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. മാണി സി കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 100 വിദ്യാർത്ഥികൾക്കാണ് സൗജന്യമായി പഠനോപകരണങ്ങൾ ലഭ്യമാക്കിയത്. എൻ.ആർ .വിഷ്ണു, വി.ജി.വിജയകുമാർ, കെ. എസ്.രാജു, എം.ടി.ജാന്റീഷ്, വിഷ്ണു രാജൻ, അനിത സുശീൽ, സനൽകുമാർ, ജിജോമോൻ ജോയ് തുടങ്ങിയവർ പങ്കെടുത്തു.