കോട്ടയം : ക്ലബിന്റെ മറവിൽ മണർകാട്ട് പ്രവർത്തിച്ചുവന്നിരുന്ന ചൂതാട്ടകേന്ദ്രത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാത്തതിന് പിന്നിൽ ഉന്നതരുടെ ഇടപെടലെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ പൊലീസിന്റെ ജീർണതയാണ് വെളിച്ചത്തുവന്നത്. ഇനിയെങ്കിലും പൊലീസ് ലജ്ജാകരമായ നിഷ്ക്രിയത്വം വെടിഞ്ഞ് ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്ന് ഡി.സി.സി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.