കാഞ്ഞിരപ്പള്ളി : പാറത്തോട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പാറത്തോട് ഗ്രാമപഞ്ചായത്തിലെ കണ്ടയ്‌മെന്റ് സോണായ 7,8,9 വാർഡുകളിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.ജെ.തോമസ് കട്ടയ്ക്കൽ, കാഞ്ഞിരപ്പള്ളി തഹസിൽദാർ ജി.അജിത്കുമാറിന് കിറ്റുകൾ കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു സജീവ്, ബാങ്ക് ബോർഡ് അംഗങ്ങളായ ജോണിക്കുട്ടി എബ്രാഹം, അനിൽ കെ.കുമാർ, കെ.പി.സുജീലൻ, റീനാ മോൾ ഷാമോൻ, സെക്രട്ടറി രേഖാമോൾ എന്നിവർ പങ്കെടുത്തു.