കോട്ടയം : കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ വനിതകൾക്കായി വരുമാന സംരംഭക സാദ്ധ്യതകൾ തുറന്ന് കൊടുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃതത്തിൽ നടപ്പിലാക്കുന്ന തയ്യൽമെഷീൻ ചലഞ്ച് പദ്ധതിയ്ക്ക് തുടക്കമായി. അമേരിക്കയിലെ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ നിർവഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ ജോർജ്ജ് പുല്ലാട്ട്, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, അസി. ഡയറക്ടർ ഫാ. മാത്യുസ് വലിയപുത്തൻപുരയിൽ, കോ-ഓർഡിനേറ്റർ മേഴ്‌സി സ്റ്റീഫൻ എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 75 പേർക്ക് ഉഷ കമ്പനിയുടെ മോട്ടോറോട് കൂടിയ അബ്രല മെഷീനുകളാണ് ലഭ്യമാക്കുന്നത്.