പാലാ : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 10 ദിവസത്തെ പൊതുപരിപാടികൾ റദ്ദാക്കിയതായി മാണി.സി.കാപ്പൻ എം.എൽ.എ അറിയിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ നാഹചര്യത്തിൽ സാമൂഹ്യ ഉത്തരവാദിത്തം നിറവേറ്റുന്നതിന്റെ ഭാഗമായിട്ടാണ് പൊതുപരിപാടികൾ റദ്ദാക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പൊതുപരിപാടികൾ ഒഴിവാക്കിയാലും ഏത് ആവശ്യത്തിനും തന്നെ ഫോണിൽ ബന്ധപ്പെടാം. ഫോൺ : 9447137219, 9496631401.