എലിക്കുളം: ലയൺസ് ക്ലബ് ഒഫ് പൈക ഇംപാക്ട് ഭാരവാഹികളായി ജേക്കബ് പോൾ ചെരിവുപുറത്ത് (പ്രസിഡന്റ്), പി.എ.തോമസ് പാംപ്ലാനിയിൽ(അഡ്മിനിസ്‌ട്രേറ്റർ), ജോസ് വെട്ടൂർ (സെക്രട്ടറി), ജെയിംസ് കെ.തോമസ് കുറ്റിക്കാട്ട് (ട്രഷറർ) എന്നിവർ ചുമതലയേറ്റു. വിളക്കുമാടം സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ നിർദ്ധന വിദ്യാർത്ഥിയ്ക്ക് ഓൺലൈൻ പഠന സൗകര്യത്തിനായി ടെലിവിഷൻ നൽകി. എലിക്കുളം എം.ജി.എം സ്‌കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകാനും
പാമ്പോലി സെറിനിറ്റി ഹോമിലെ അന്തേവാസികൾക്ക് സഹായം നൽകാനും യോഗം തീരുമാനിച്ചു. വി.ജെ.ജോസഫ് വാഴയിൽ, ജോയിക്കുട്ടി തോക്കനാട്ട്, കെ.എ.ജോസഫ് കീരംചിറയിൽ എന്നിവർ പ്രസംഗിച്ചു.