പൊൻകുന്നം : അച്ഛന്റെ ഓട്ടോറിക്ഷയിൽ, കൈ തൊടാതെ സാനിറ്റൈസർ ഉപയോഗിക്കാവുന്ന സംവിധാനമൊരുക്കി മകൻ. ഉരുളികുന്നം പള്ളത്തുതാഴെ വിജയകുമാറിന്റെ (തമ്പി) ഓട്ടോയിലാണ് മകൻ അശ്വിൻ വിജയ് ഹൈഡ്രോളിക് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന സാനിറ്റൈസർ നിർമ്മിച്ചിരിക്കുന്നത്. സിറിഞ്ച്, പ്ലാസ്റ്റിക് കുഴലുകൾ എന്നിവ ഉപയോഗിച്ചാണിത്. വെള്ളം നിറച്ച രണ്ടു സിറിഞ്ചുകൾ ട്യൂബിന്റെ രണ്ടു വശങ്ങളിലായി വിപരീത ദിശയിൽ ഘടിപ്പിച്ചിരിക്കുന്നു. ഡ്രൈവർ തന്റെ കാബിനിലെ സിറിഞ്ച് നോബിൽ അമർത്തുമ്പോൾ യാത്രക്കാരന് സീറ്റിന്റെ മുൻപിലുള്ള സാനിറ്റൈസിംഗ് ഉപകരണത്തിൽ നിന്ന് കൈതൊടാതെ സാനിറ്റൈസർ ലഭിക്കും. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിൽ ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥിയാണ് അശ്വിൻ.