m-anjana

കോട്ടയം: കളക്ടറേറ്റിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ക്വാറന്റൈനിൽ കഴിയുന്ന ജില്ലാ കളക്ടർ എം. അഞ്ജന ഉൾപ്പെടെ 14 പേരുടെയും ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവായി. ജീവനക്കാരൻ അവസാനമായി ഓഫീസിൽ വന്ന ദിവസത്തിനുശേഷം ഒരാഴ്ച പിന്നിട്ട സാഹചര്യത്തിലാണ് കളക്ടറും എ.ഡി.എം അനിൽ ഉമ്മനും മറ്റ് ഉദ്യോഗസ്ഥരും പരിശോധന നടത്തിയത്.