covid

കോട്ടയം: ജനറൽ ആശുപത്രിയിലെ കോവിഡ് ചികിൽസയ്ക്കുള്ള സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനായി ഒ.പി വിഭാഗം സമീപത്തെ സെൻ്റ് ആൻസ് സ്‌കൂളിലേയ്‌ക്കു മാറ്റും. ആശുപത്രിയിൽ എത്തുന്നവർക്കു കൂടുതൽ സുരക്ഷിതത്വവും ലഭിക്കുന്നതിനാണിത്. നാളെ മുതൽ ഇതിനായുള്ള നടപടികൾ ആരംഭിക്കുമെന്ന് നോഡൽ ഓഫീസർ ഡോ. സി.എ.അഖില പറഞ്ഞു.