കോട്ടയം: ബോധിധർമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ മൂന്ന് വർഷമായി നൽകിപ്പോരുന്ന പൊതിച്ചോർ പദ്ധതി വ്യാപിപ്പിക്കുന്നു. തെരുവിൽ ദാരിദ്ര്യത്തിന്റെ പിടിയിലമർന്നവർക്ക് കൊവിഡിനെ ഭയക്കാതെ ആഴ്ചയിൽ മൂന്ന് ദിവസം പൊതിച്ചോർ നൽകുന്നുണ്ട്. നഗരത്തിലെ ആരോഗ്യ പ്രവർത്തകർക്കും ഓട്ടോറിക്ഷാ തൊഴിലാളികൾക്കും ചുക്ക് കാപ്പിയും നൽകുന്നു.

ട്രസ്റ്റ് പ്രസിഡന്റ് പ്രസന്നകുമാറിന്റെ മേൽനോട്ടത്തിൽ മാസ്ക്ക് ധരിച്ചും അകലം പാലിച്ചും സാനിറ്റൈസർ നൽകി കൈകൾ വൃത്തിയാക്കിയതിനു ശേഷമാണ് പൊതിച്ചോറും ചുക്ക് കാപ്പിയും നൽകുന്നത്. സെക്രട്ടറി വി.സി. സുനിൽ, ട്രസ്റ്റ് പ്രവർത്തകരായ സെഞ്ചു ബി. പ്രസന്നൻ, സിദ്ധാർത്ഥൻ, റോബിൻസൺ, അരുൺ പേരൂർ, ബിന്ദു ടി. പ്രസന്നൻ, സാലി പെട്ടകക്കുന്ന്, സുപ്രിയ ബി. പ്രസന്നൻ, ആരതി പി.ജി. എന്നിവരുടെ സഹായം ട്രസ്റ്റിന് കൈത്താങ്ങാണ്.