കുറവിലങ്ങാട് : കുറവിലങ്ങാട് മേഖലയിലെ 6 പഞ്ചായത്തുകളിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ഒരുങ്ങുന്നു. കുറവിലങ്ങാട്, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ, കാണക്കാരി എന്നീ പഞ്ചായത്തുകളിലാണ് സെന്ററുകൾ ഒരുങ്ങുന്നത്. കോളേജുകളും, സ്‌കൂളുകളുമാണ് പ്രധാനമായും കണ്ടെത്തിയിരിക്കുന്നത്.
കുറവിലങ്ങാട് : സെന്റ്. മേരീസ് ഹയർ സെക്കൻഡറി സ്‌കൂളാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായി ക്രമീകരിക്കുന്നത്
കടപ്ലാമറ്റം : വയലാ ഗവ. എച്ച്.എസ്.എസ്. ഇൽ അമ്പത് കിടക്കകളാണ് ആദ്യ ഘട്ടത്തിൽ ക്രമീകരിക്കാൻ ഉദേശിക്കുന്നത്
മരങ്ങാട്ടുപിള്ളി : ലേബർ ഇന്ത്യ ഗുരുകുലം സ്‌കൂൾ ബോയ്‌സ് ഹോസ്റ്റലിൽ 75 കിടക്കയുടെ ക്രമീകരണങ്ങളാണ് ആദ്യ ഘട്ടത്തിൽ തയ്യാറാക്കുക
ഉഴവൂർ : കെ.ആർ. നാരായണൻ സ്മാരക സർക്കാർ ആശുപത്രിയുടെ 4,5 നിലകളിലായി 50 കട്ടിലുകൾ സജ്ജമാക്കി
വെളിയന്നൂർ : പുതുവേലി മാർ കുര്യാക്കോസ് കോളേജിൽ 50 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്
കാണക്കാരി : കാണക്കാരി സി.എസ്.ഐ ലാ കോളേജിൽ 50 കിടക്കകൾ സജ്ജമാക്കാനാണ് തീരുമാനം