hans

കങ്ങഴ: നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റതിന് പത്തനാട് കവലയിൽ കട നടത്തുന്ന കങ്ങഴ കയത്തുങ്കൽ പുരുഷോത്തമൻ നായർ (54) അറസ്റ്റിലായി. രഹസ്യ വിവരത്തെ തുടർന്ന് കറുകച്ചാൽ ഇൻസ്പെക്ടർ കെ.എൽ.സജിമോന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇയാളുടെ സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ നിന്നും 25 പായ്ക്കറ്റ് പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു. ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.