അടിമാലി:ലി നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അടിമാലി ടൗണിൽ നടത്തിയ റെയ്ഡിൽ ലൈബ്രറി റോഡിലുള്ള ടൂറിസ്റ്റ് ഹോമിന് മുകളിലായി നട്ടുവളർത്തിയ നിലയിൽ അഞ്ച് കഞ്ചാവു ചെടികൾ കണ്ടെത്തി. നാലു മാസത്തിലധികം പ്രായമുള്ളതും ആറടിയോളം ഉയരമുള്ളതുമാണ് ചെടികൾ. നാലു മാസത്തിലധികമായി ലോഡ്ജിൽ താമസക്കാരില്ലായിരുന്നു.കഞ്ചാവു ചെടികൾ നട്ടുവളർത്തിയത് ആരാണെന്ന് അന്വേഷണം നടത്തി പ്രതികളെ പിടികൂടുന്നതാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്‌സൈസ് ഇൻസ്‌പെക്ടർ വി പി അനൂപിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസറായ റ്റി വി സതീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ മീരാൻ കെ എസ് ,ഖാലിദ് പി എം, സാന്റി തോമസ് എന്നിവർ പങ്കെടുത്തു..