തലയോലപ്പറമ്പ്: വെള്ളൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ഒരുങ്ങി. വെള്ളൂരിലെ
ബാവൻസ് വിദ്യാലയത്തിലാണ് ആദ്യഘട്ടമായി 50 കിടക്കകളോടുകൂടിയുള്ള കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ സജ്ജമാക്കിയിരിക്കുന്നത്. ഡോക്ടർ, നേഴ്‌സ്, മറ്റ് ആരോഗ്യ പ്രവർത്തകർ, പ്രത്യേകമായി നിയമിക്കുന്ന ജീവനക്കാർ സന്നദ്ധ വോളണ്ടിയർമാരുടെയും നേതൃത്വത്തിലായിരിക്കും പ്രവർത്തനങ്ങൾ നടക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈലാ ജമാൽ വൈസ് പ്രസിഡന്റ് കെ. കെ മോഹനൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ പി. ആർ സുഗുണൻ, ജോമോൾ കെ. ജോൺ, ശാലിനി മോഹനൻ, സെക്രട്ടറി സുരേഷ് കുമാർ, മെഡിക്കൽ ഓഫീസർ ഡോ.ജിഷ, വോളണ്ടിയർ കൺവീനർ ആർ. നികിത കുമാർ ,ആരോഗ്യ പ്രവർത്തകർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.