എലിക്കുളം: പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ കംപോസ്റ്റ് കുഴി, മലിനജല കുഴി എന്നിവയുടെ നിർമ്മാണം തുടങ്ങി. ഒന്ന്, 16 വാർഡുകളിലെ നിർമ്മാണപ്രവർത്തനം പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി നിർവഹിച്ചു. ഒന്നാംവാർഡംഗം ടോമി കപ്പിലുമാക്കൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജയിംസ് ജീരകത്ത്, തൊഴിലുറപ്പ് പദ്ധതി ഓവർസീയർ സുപ്രിയ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.