അടിമാലി:കൊവിഡും ലോക്ക്ഡൗണുമൊന്നും വകവെയ്ക്കാതെ വിദേശ യുവാവും യുവതിയും. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ കേരളത്തിൽ എത്തിയ ഉക്രയിൻ സ്വദേശിയായ ഗബ്രിയേൽ (34) ചിലി സ്വദേശിനിയായ ലിയോണ (29) എന്നിവരാണ് ജില്ലയുടെ വിവിധ പ്രദേശങ്ങളിലൂടെ ബൈക്കിൽ കറങ്ങി നടക്കുന്നത്.കഴിഞ്ഞ രണ്ട് ദിവസമായി അടിമാലിയിൽ കണ്ട ഇവർ കൂമ്പൻപാറയിലെ ഒരു കൃഷിയിടത്തിൽ ടെന്റ് കെട്ടി താമസ്സമാക്കിയത്.സ്ഥലം ഉടമ പരാതിപ്പെട്ടതിനെ തുടർന്ന് അടിമാലി പൊലീസും ആരോഗ്യ പ്രവർത്തകരും എത്തി ഇവരെ നിരീക്ഷണത്തിൽ ആക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. എന്നാൽ ജില്ലാ ഭരണകൂടം ഇടപ്പെട്ട് ഇവരെ പറഞ്ഞയക്കുകയായിരുന്നു.അടുത്ത ഫെബ്രുവരി വരെ ഇവർക്ക് കേരളത്തിൽ തങ്ങാൻ അവസരമുണ്ടെന്നും അതുകൊണ്ട് അവരെ തടയാൻ പാടില്ലന്ന് കളക്ടർ നിർദ്ദേശിച്ചു.എന്നാൽ ഇവർ ബൈക്കിൽ മാങ്കുളം ആനക്കുളം ഭാഗത്തും എത്തി.. കൊവിഡ് ഭീതിയിൽ വിദേശികളെ കണ്ട നാട്ടുകാർ ആരോഗ്യ പ്രവർത്തകരെ വിവരമറിയിച്ച് ഇവരെ തടഞ്ഞുവെച്ചു.അരോഗ്യ പ്രവർത്തകർ ഉപദേശിച്ച് പറഞ്ഞയച്ചു.ഇവർക്ക് ടൂറിസ്റ്റ് ഹോമുകളിൽ മുറിയെടുത്ത് താമസിക്കാനുള്ള പണം ഇല്ലാത്തതിനാൽ റോഡ് വക്കിലും പുരയിടങ്ങളിലും ടെന്റ് കെട്ടി അന്തിയുറങ്ങുന്നത്. പണമുണ്ടെങ്കിലും ഇപ്പോൾ റൂമുകൾ കിട്ടുന്നതിനും തടസങ്ങളേറെയാണ് .തുടർന്ന് സഞ്ചരിച്ച് പ്രകൃതി ഭംഗിയുള്ള സ്ഥലങ്ങളിൽ പോയി ഫോട്ടോ എടുത്ത് ഓൺലൈനിൽ അയച്ച് കൊടുത്ത്ഇവർ ചെലവിനുള്ള പണം സമ്പാദിക്കുന്നത്.നാടുകാണലും ബൈക്ക് യാത്രയും ഇവർ തുടരുകയാണ്.