കുറവിലങ്ങാട് : കാത്തിരിപ്പിനൊടുവിൽ ഇടയാലി നാടുകുന്ന് റോഡ് നിർമാണം പൂർത്തിയായി. മുപ്പതോളം കുടുംബങ്ങളുടെ ദുരിതത്തിനാണ് ഇതോടെ അറുതിയാകുന്നത്. സ്ഥലം ഉടമകളുമായുള്ള തർക്കത്തെ തുടർന്നാണ് റോഡ് നിർമാണം നീണ്ടുപോയത്. റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ നിർവഹിച്ചു. വാർഡ് മെമ്പർ ഷൈജു ജോസഫ്, കൺവീനർ എ.എൻ. ബാലകൃഷ്ണൻ, രക്ഷാധികാരി ജോയി പീടിയേക്കൽ, ബെന്നി ജോസഫ്, ജിൻസൺ ചെറുമല, ജോയി ചൂരിക്കപ്രായിൽ എന്നിവർ പ്രസംഗിച്ചു.