കുറവിലങ്ങാട് : ബി.ജെ.പി ഉഴവൂർ ഈസ്റ്റ് ആറാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരീക്ഷയിൽ ഉന്നതവിജയം നേടിയ വാർഡിലെ 6 കുട്ടികളെ ആദരിച്ചു. നിഖിത സന്തോഷ്, ശ്രീജയ് എൻ.എസ്, അഞ്ജു സിജി, എമിൽഡാ സ്റ്റീഫൻ, സാം സണ്ണി, എയ്ഞ്ചലീന ആർ ഫിലിപ്പ് എന്നിവരെയാണ് ആദരിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.റ്റി. സുരേഷ്, ബി.ജെ.പി. പഞ്ചായത്ത് പ്രസിഡന്റ് റ്റി.സി. രാധാകൃഷ്ണൻ, അനിൽ റ്റി.കെ. എന്നിവർ ചേർന്ന് പുരസ്‌കാരം നൽകി. ബി.ജെ.പി സെക്രട്ടറി ജനാർദ്ദനൻ നായർ, പ്രസാദ് ചേലക്കപ്പടവിൽ, മോഹൻ കുമാർ, രാജേഷ് തെരുവമല, കൃഷ്ണൻകുട്ടി നായർ, ദിലീപ് കാലമുകുളം, മോഹൻകുമാർ ആലക്കുളത്തിൽ, സുനിൽകുമാർ, അനിൽ ഐ.എസ്. എന്നിവർ പങ്കെടുത്തു.