വൈക്കം: മഹാത്മാ അയ്യൻകാളിയുടെ 157-ാമത് ജന്മദിനാചരണത്തിന്റെ ഭാഗമായി 28ന് കെ.പി.എം.എസ് വൈക്കം യൂണിയന്റെ കീഴിലുള്ള 53 ശാഖകളിലും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും മധുരപലഹാരം വിതരണവും നടത്തും. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാകും ചടങ്ങുകൾ നടത്തുകയെന്ന് വൈക്കത്ത് ചേർന്ന യൂണിയൻ കമ്മറ്റി അറിയിച്ചു. യൂണിയൻ പ്രസിഡന്റ് സി.സുശീലൻ അദ്ധ്യക്ഷത വഹിച്ചു. ഖജാൻജി കെ.കൃഷ്ണൻകുട്ടി,വൈക്കം ബാബു, കെ.ചെല്ലപ്പൻ,സി.കെ പുരുഷോത്തമൻ,എ.ഭാസ്ക്കരൻ,കെ.ശിവദാസൻ,എം.എ.ബാബു, പ്രകാശൻ കുളത്തി,പ്രഭാകരൻ നാനാടം,ബീനകുമാരി,കെ.കെ.ജയൻ,പി.കെ.ശശിധരൻ എന്നിവർ സംസാരിച്ചു.