test

കോട്ടയം : ഉറവിടം അറിയാത്ത കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വ്യാപകമായി ടെസ്റ്റ്‌ നടത്തുന്നതുനുള്ള ക്രമീകരണം ഏർപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ആവശ്യപ്പെട്ടു. കൂടുതൽ ആന്റിജൻ കിറ്റുകൾ എത്തിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്. നിലവിൽ കണ്ടൈയ്ൻമെന്റ് സോണുകളിലും, ക്ലസ്റ്ററുകളിലും പ്രൈമറി, സെക്കൻഡറി കോൺടാക്ട് ലിസ്റ്റിൽ ഉള്ളവരിലുമാണ് പരിശോധന നടത്തുന്നത്. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ആരംഭിക്കുന്ന ഇടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ജില്ലാ പഞ്ചായത്ത് സഹായിക്കും. കോട്ടയം ജനറൽ ആശുപത്രിയിൽ സെൻട്രലൈസ്ഡ് ഓക്സിജൻ സംവിധാനത്തോടെ കൊവിഡ് ഐ.സി.യു ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.